HomeNewsInitiativesShelterവളാഞ്ചേരീസ് കൂട്ടായ്മയുടെ ആദ്യവീടിന്റെ താക്കോൽ നൽകി

വളാഞ്ചേരീസ് കൂട്ടായ്മയുടെ ആദ്യവീടിന്റെ താക്കോൽ നൽകി

valancheris-house-keys

വളാഞ്ചേരീസ് കൂട്ടായ്മയുടെ ആദ്യവീടിന്റെ താക്കോൽ നൽകി

വളാഞ്ചേരി: വളാഞ്ചേരീസ് കൂട്ടായ്മ നിർമിച്ചുനൽകുന്ന ആദ്യവീടിന്റെ താക്കോൽദാനം ഡോ. എൻ. മുഹമ്മദാലി നിർവഹിച്ചു. കാട്ടിപ്പരുത്തിലെ ഒരു നിർധന കുടുംബത്തിനാണ് കൂട്ടായ്മയുടെ ആദ്യവീട് സമർപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വലിയകുന്നിൽ ഒരു വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്.

valancheris-house-keys

വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ സഹോദരിമാർക്കാണ് ഈ വീടൊരുങ്ങുന്നത്. ഓരോ വീടിന്റേയും നിർമാണം പൂർത്തിയാകുമ്പോൾ അടുത്തതിന് തുടക്കമിടുക എന്നതാണ് കൂട്ടായ്മയുടെ പ്രവർത്തനരീതിയെന്ന് ഭാരവാഹികൾ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!