HomeNewsInitiativesShelterചെഗുവേര ഫോറം ‘സ്വപ്നക്കൂട്’ പദ്ധതി;തിരുന്നാവായ കുത്തുകല്ലിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

ചെഗുവേര ഫോറം ‘സ്വപ്നക്കൂട്’ പദ്ധതി;തിരുന്നാവായ കുത്തുകല്ലിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

cheguvera-tirunavaya-keys

ചെഗുവേര ഫോറം ‘സ്വപ്നക്കൂട്’ പദ്ധതി;തിരുന്നാവായ കുത്തുകല്ലിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി

തിരുനാവായ: ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന സ്വപ്നക്കൂട് ഭവനപദ്ധതിയുടെ ഭാഗമായി തിരുന്നാവായ കുത്തുകല്ലിൽ ഗൃഹനാഥൻ മരിച്ചു പോയ അമ്മക്കും രണ്ട് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഉൽസവഛായ കലർന്ന ചടങ്ങിൽ വെച്ച് നിർവഹിച്ചു. ഐ.എം.എ പ്രസിഡണ്ടും ചെഗുവേര ഫോറം രക്ഷാധികാരിയുമായ ഡോ എൻ മുഹമ്മദാലിയും വൈരങ്കോട് ഭഗവതി ക്ഷേത്ര മേൽശാന്തി ബ്രഹ്മദത്തൻ നമ്പുതിരിപ്പാടും ചേർന്ന് നിർവഹിച്ചു. ചെഗുവേര ചീഫ് കൊർഡിനേറ്റർ പ്രഭാകരൻ അദ്ധ്യക്ഷത വനൻമ പാലിയേറ്റിവ് ചെയർമാൻ ബക്കർ അമരിയിയിൽ രതീഷ് എന്നിവർ സംസാരിച്ചു. ചെഗുവേരഫോറം പ്രസിഡൻ്റ് സാലിഹ് സ്വാഗതവും ജനറൽ സെക്രട്ടറി അസീസ് നന്ദിയും പറഞ്ഞു. കെ.പി ഗഫുർ, എ മോഹൻകുമാർ, എം ശശി, സുരേഷ് മാസ്റ്റർ, സനൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!