HomeNewsInaugurationകൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന്

കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന്

gvhss-kalpakanchery

കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന്

കൽപകഞ്ചേരി: തിരൂർ മണ്ഡലത്തിൽ മുൻ എംഎൽഎ സി മമ്മുട്ടിയുടെ നിർദ്ദേശത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജനപ്രതിനിധികളുടെയും, രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രഗത്ഭരുടെയും നേതൃത്വത്തിൽ സ്കൂളിൽ ശിലാഫലകം അനാച്ഛാദനം ചെയ്യും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.യോഗം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിഇഒ രമേശ്‌ കുമാർ പദ്ധതി വിശദീകരിച്ചു.
gvhss-kalpakanchery
ജല്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മയ്യേരി നസീബ അസീസ്, കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ, വളവന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി സി നജ്മത്ത്, പ്രിൻസിപ്പൽ ആശാറാണി സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബഅസീസ് (ചെയർപേഴ്സൺ), ഹെഡ്മാസ്റ്റർ ടി. മുനാസ് (കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!