HomeNewsMeetingകുറ്റിപ്പുറം ബ്ലോക്ക് എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്തൃ സംഗമം സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്തൃ സംഗമം സംഘടിപ്പിച്ചു

sc-study-room-kuttippuram-block

കുറ്റിപ്പുറം ബ്ലോക്ക് എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്തൃ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്കിലെ എസ്.സി. വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി. ഷംല, വികസനകാര്യ ചെയർമാൻ എ.പി. സബാഹ്, മാണിക്യൻ, എസ്.സി. ഓഫീസർ അശോകൻ, ഷിജിൽ തുടങ്ങിയവർ പ്രസംഗിച്ചു.
sc-study-room-kuttippuram-block
2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ 117 വിദ്യാർഥികൾക്കാണ് പഠനമുറികൾ നിർമിച്ചുനൽകിയത്. പട്ടികജാതി വിദ്യാർഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം വീടുകളിൽത്തന്നെ ഒരുക്കിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!