HomeNewsEvents‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

santhosh-trophy-valanchery

‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി

മലപ്പുറം: ഏപ്രിൽ 16- മെയ് 2 വരെ പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന 75th സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണ്ണമെന്റ് പ്രചാരണാർഥം നടക്കുന്ന സന്തോഷാരവം, ഗോളടിക്കൂ..സമ്മാനം നേടൂ.. ജില്ലാ തല വിളംബര ജാഥക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. വിളംബര ജാഥയെ വളാഞ്ചേരി നഗരസഭാ ഓഫീസിന്റെ പരിസരത്തു നിന്നും സ്വീകരിച്ച് പേ പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് ആനയിച്ചു. വിളംബര ജാഥ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. മുൻ ഇന്ത്യൻ താരം പി.ടി ചാക്കോ മുഖ്യാതിഥി ആയിരുന്നു.
santhosh-trophy-valanchery
സെൽഫി മത്സരവും, ഷൂട്ടൗട്ട് മത്സരവും നടന്നു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സി.എം റിയാസ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി അച്യുതൻ, ഈസ നമ്പറത്ത്, സദാനന്ദൻ, ഖമറുസ്സമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി പത്മ കുമാർ, നഗരസഭയിലെ വിവിധ കൗൺസിലർമാർ, എമ്പയർ കോളേജ് വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിതികൾ എന്നിവർ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ഹൃഷികേശ് കുമാർ, കെ.എ. നാസർ, കൃഷ്ണനാഥ്. സ്പോർട്സ് കൗൺസിൽ കോച്ചുമാരായ സിജി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിളംബര ജാഥ ഏപ്രിൽ ഒന്നിന് വൈകീട്ട് 5.30ന് മഞ്ചേരിയിലാണ് സമാപിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!