HomeNewsEducationNewsസംസ്ഥാനത്ത് കോളേജുകൾ തിങ്കളാഴ്ച തുറക്കും

സംസ്ഥാനത്ത് കോളേജുകൾ തിങ്കളാഴ്ച തുറക്കും

college-students

സംസ്ഥാനത്ത് കോളേജുകൾ തിങ്കളാഴ്ച തുറക്കും

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തി കോളേജുകൾ തിങ്കളാഴ്ച തുറക്കും. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പി.ജിക്കുമാണ് ക്ളാസുകൾ. ക്രമേണ മറ്റ് സെമസ്റ്ററുകളുടെ ക്ളാസും ആരംഭിക്കും. ഓൺലൈനിൽ ഉൾപ്പെടുത്താനാകാത്ത വിഷയങ്ങൾക്കും പ്രാക്ടിക്കൽ പഠനത്തിനും പ്രാധാന്യം നൽകിയാകും ക്ലാസുകൾ. ഒരേസമയം 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും ക്ലാസ്. ഓരോ കോളേജിലെയും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കി ഷിഫ്റ്റ് ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.
 ശനിയാഴ്ചകളിലും ക്ളാസുണ്ടായിരിക്കും
 ക്ളാസ് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
 ഹാജർ നിർബന്ധമല്ല
 ഹോസ്റ്റൽ മെസുകളും തുറക്കും
 ഡൈനിംഗ് ഹാളിൽ ശാരീരിക അകലം
 കാമ്പസിൽ മാസ്‌ക് നിർബന്ധം
 തെർമൽ സ്‌ക്രീനിംഗ് നിർബന്ധമല്ല
 പത്തു ദിവസത്തിനുശേഷം അവലോകനം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!