HomeNewsFestivalsവൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു

വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു

vaikkathoor-fest-2022-brochure

വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു

വളാഞ്ചേരി: മെയ് 8 മുതൽ 13 വരെ നടക്കുന്ന വൈക്കത്തൂർ മഹോൽസവത്തിന്റെ വിവരണിക പ്രകാശനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ആദ്യ പ്രതി പ്രമുഖ സാമൂഹ്യസാഹിത്യ പ്രവർത്തകൻ മാനവേന്ദ്രനാഥ് ഏറ്റുവാങ്ങി.
Ads
ഉൽസവ കമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീകാന്ത് കെ സ്വാഗതം പറഞ്ഞു. വളാഞ്ചേരി സർവ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറി പി. ശശികുമാർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.വി നാരായണൻ എന്നിവർ ആശംസകൾ നേർന്നു. വൈസ്പ്രസിഡണ്ട് ശ്രീദേവി ടി.എം നന്ദി പറഞ്ഞു.
vaikathoor-fest-2022-brochure
ആഘോഷ കമ്മിറ്റി ഭാരവാഹികൾ ശ്രീരാമചന്ദ്രൻ ഇ.പി,, ശ്രീദേവി ടി.എം, ജിതു ഗോപിനാഥ്, ബാലകൃഷ്ണൻ സി, ഊരാളൻ വാസുദേവൻ എം , കെ.ടി രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ക്ഷേത്രം മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി പുജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!