HomeNewsProtestഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി

ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി

auto-rickshaw

ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി

വളാഞ്ചേരി∙ നഗരത്തിലെ ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്നു പൊലീസ് പിന്തിരിയണമെന്ന് എസ്ടിയു (മോട്ടോർ) ടൗൺ യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിയൻ നേതാക്കൾക്കെതിരെയും ഓട്ടോ തൊഴിലാളികൾക്കെതിരെയും കള്ളക്കേസെടുത്ത പൊലീസ് നടപടിയെ യോഗം അപലപിച്ചു. പ്രസിഡന്റ് എൻ.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. കെ.എം.എസ്.സ്വാദിഖ് തങ്ങൾ, ഇ.പി.മുഹമ്മദലി, എം.പി.ഷാഹുൽഹമീദ്, ടി.ഷറഫുദ്ദീൻ, പി.ടി.മൻസൂർ, സി.പി.ഖമറുദ്ദീൻ, ടി.പി.അലി എന്നിവർ പ്രസംഗിച്ചു.

No Comments

Leave A Comment