HomeNewsFinanceAidഅവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി

അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി

thapasya-kala-sahithya-vedi

അവശ കലാകാരൻമാർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു തപസ്യ കലാ സാഹിത്യ വേദി

വളാഞ്ചേരി: തപസ്യ കലാ സാഹിത്യ വേദി കേരളം കോവിഡ് – 19 കാലഘട്ടത്തിൽ അവശത അനുഭവിക്കുന്ന കലാകാരൻമാരെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്യുന്നതിഭാഗമായി പ്രശസ്ത കളംപാട്ട് ആചാര്യനായ പൂക്കാട്ടിരി സത്യനാരായണ കുറുപ്പിനെ ആദരിക്കുകയും സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ചെയ്തു.മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ അനുഷ്ടാനമായ കളംപാട്ട് ആചാര്യനാണ് ശ്രീ.സത്യ നാരായണ കുറുപ്പ്. തപസ്യ കലാ സാഹിത്യ വേദി മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.ഭഗവൻ ദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് കാലടി പടിഞ്ഞാറേടത്ത് മന നാരായണൻ നമ്പുതിരി സഹായ വിതരണം നടത്തി. ചടങ്ങിൽ കെ.എം.കെ എടയൂർ, കെ.പി ചന്ദ്രൻ, രാമനാഥ പൊതുവാൾ, സുഭാഷ് മച്ചത്ത്, ചന്ദ്രശേഖര കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!