HomeNewsReligionപൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തൈപ്പൂയം ആഘോഷിച്ചു

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തൈപ്പൂയം ആഘോഷിച്ചു

painkannur-thaipooyam

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തൈപ്പൂയം ആഘോഷിച്ചു

വളാഞ്ചേരി: പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തൈപ്പൂയാഘോഷം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ നവകം, പഞ്ചഗവ്യം, കാവടി എടുക്കൽ, പനിനീർ അഭിഷേകം, പാലഭിഷേകം മുതലായ വഴിപാടുകളും വൈകുന്നേരം ദീപാരാധനയും ചുറ്റുവിളക്ക് തെളിയിക്കലും തുടർന്ന് മൂത്തേടത്ത് മനക്കൽ രാജീവ് നമ്പൂതിരി അവർകളുടെ കാർമികത്വത്തിൽ സർവ്വൈശ്വര്യ പൂജയും നടന്നു. ക്ഷേത്രത്തിലെ അഖണ്ഡനാമ കമ്മിറ്റി ക്ഷേത്രത്തിനായി നിർമിച്ച വാട്ടർ ടാപ്പുകളും അനുബന്ധ ശുചീകരണ സൗകര്യങ്ങളും Dr.NK കൃഷ്ണൻ, കൃഷ്ണൻ ചെട്ടിയാർ, സി.പി രാധാകൃഷ്ണൻ, VK ഭാസ്കരൻ നായർ, കെ.ടി. ചക്കൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!