HomeNewsInitiativesReliefഎടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

എടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

relief-kit-edayur-thaiba

എടയൂർ ത്വൈബ കെ.എം.സി.സി ചാരിറ്റിയും മൂന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ത്വൈബ കെ.എം.സി.സി ചാരിറ്റി എടയൂരും, എടയൂർ പഞ്ചായത്ത് വാർഡ് – 3 മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ജനതക്ക് ഒരു കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കമിട്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. ത്വൈബ കെ.എം.സി.സി ശുദ്ധജല വിതരണമുൾപ്പെടെ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെന്നും ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അവർ പറഞ്ഞു. പരിപാടിക്ക് വാർഡ് പ്രസിഡണ്ട് കെ.ഇ.ടി മുസ്തഫ, സെക്രട്ടറി ഫൈസൽ, ട്രഷറർ അലി ഹസ്സൻ, അബൂബക്കർ മുളക്കൽ, ത്വൈബ കെ.എം.സി.സി രക്ഷാധികാരി അബ്ദുള്ള മുസ്ലിയാർ എന്നിവർ സംസാരിച്ചു. എം.സലീം, നിസാർ കെ.സി, ജലീൽ.എം, ഫൈസൽ കെ.ഇ.ടി, നവാസ്, സിനാൻ, സമീർ കെ.ഇ.ടി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!