HomeNewsJobപട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്

lecturer

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്

പട്ടാമ്പി : ഗവ. സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ്, സംസ്‌കൃതം (ജനറൽ) വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. 23-ന് രാവിലെ 10.30-ന് ഇംഗ്ലീഷിനും ഉച്ചയ്ക്ക് 1.30-ന് സംസ്‌കൃതത്തിനും കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!