HomeNewsCompetitionകരേക്കാട് വടക്കുംപുറം AUP സ്കൂളിൽ LIC ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു

കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ LIC ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു

karekkad-aup-school

കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ LIC ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു

എടയൂർ: കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ LIC ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു. സ്കൂളിലെ 1 മുതൽ 7 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും നവംബർ മാസം വരെയുള്ള പാഠഭാഗങ്ങളിൽ നിന്നും പ്രത്യേകം പരീക്ഷ നടത്തി കണ്ടെത്തിയ ഏഴ് കുട്ടികൾക്കാണ് LIC തിരൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലഭിച്ചത്. അവാർഡ്ദാന ചടങ്ങിൽ LIC വളാഞ്ചേരി SO മാനേജർ എ കെ സുരേഷ്കുമാർ, പി ടി എ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, സീനിയർ അധ്യാപകരായ പി റസിയ, എൻ സുലൈമാൻ, എസ് ആർ ജി കൺവീനർമാരായ കെ സുജാത, കെ പി ഷംന, LIC ഇൻഷുറൻസ് അഡ്വൈസർ ടി അബ്ദുൽ സമദ്, സ്കൂൾ ലീഡർ വി പി മുഹമ്മദ്‌ അൻസിൽ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
2019-20 വർഷത്തെ LIC ടാലന്റ് അവാർഡ് നേടിയവർ
(1) നിരഞ്ജൻ വി പി – 1.A
(2) മിസ്‌ന നൗഷാദ്അലി – 2.B
(3) ഷേക റാഫി പി കെ – 3.A
(4) ഷിബില സിൻസി വി – 4.E
(5) മുഹമ്മദ്‌ ആദിൽ എൻ – 5.B
(6) റീതു ടി പി – 6.A
(7) ഫാത്തിമ സുൽഹ കെ ടി – 7.A
ടാലന്റ് അവാർഡിന് അർഹരായ കുട്ടികൾക്ക്‌ LIC നൽകുന്ന ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!