HomeNewsCrimeഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി

ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി

ksrtc attacked

ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കോട്ടയ്ക്കൽ ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുനേരെ കാറിലെത്തിയ സംഘം വെള്ളക്കുപ്പിയെറിഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബസിനു വേഗം കുറവായതിനാൽ അപകടമൊഴിവായി. ചെനയ്ക്കലിൽ വെള്ളി അർധരാത്രിയായിരുന്നു സംഭവം. ബത്തേരിയിൽനിന്നു കുമളിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിനുനേരെയാണ് എതിരെവന്ന കാറിൽനിന്ന് വെള്ളക്കുപ്പിയെറിഞ്ഞത്.ksrtc attacked at chenakkal

കറുത്ത നിറമുള്ള കാറിന്റെ പിൻസീറ്റിൽനിന്ന് ഒരാൾ കുപ്പിയെറിയുകയായിരുന്നെന്ന് ബസിലെ ജീവനക്കാരായ ടി.കെ.മജു, എം.അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു. കാർ നിർത്താതെ പോയി. ബസ് റോഡരികിലേക്കു മാറ്റിനിർത്തി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു. ദേശീയപാതയിലൂടെ രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുനേരെ മുൻപ് പലതവണ കല്ലേറ് ഉണ്ടായിട്ടുണ്ട്.  ksrtc attacked at chenakkal

No Comments

Leave A Comment