HomeNewsInitiativesCommunity Serviceകൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ

കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ

bafakhi-students-kalapakanchery-station

കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ

കൽപകഞ്ചേരി:ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാഫഖി വാഫി കോളേജ് നാലാം വർഷ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളുമായി മാതൃകയായി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിസരമാണ് ശുചീകരിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരായ ഷഫീഖ് വാഫി കൂമണ്ണ, ദുൽകിഫ്‌ലി മാമ്പ്ര എന്നിവർ നേതൃത്വം നൽകി. പോലീസ് സ്റ്റേഷൻ പരിസരത്ത് കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളാണ് വൃത്തിയാക്കിയത്. കൽപകഞ്ചേരി എസ്.ഐ ഉണ്ണികൃഷ്‌ണൻ ഈ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!