HomeNewsPoliticsമങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം

മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം

മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം

കൊളത്തൂർ: മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിച്ച്‌ വിദ്യാർത്ഥികളുടെ യാത്ര പ്രശനം പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ യു.ഡി.എസ്.എഫ്-എസ്.എഫ്.ഐ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും നിവേദനം നൽകി.
എസ്‌.എഫ്‌.ഐ മങ്കട കോളേജ്‌ യൂണിറ്റ്‌ വിദ്യാർത്ഥികളിൽ നിന്നും ഒപ്പ്‌ ശേഖരണം നടത്തി പ്രിൻസിപ്പാളിനു നിവേദനം നൽകിയത്. തുടർ നടപടികൾ സ്വീകരിക്കാം എന്നു പ്രിൻസിപ്പാൾ അറിയിച്ചതായി സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അധ്യായന വർഷമാണു കോളേജിനു മങ്കട മണ്ഡലം എം.എൽ.എയുടെ ഇടപെടലിലൂടെ സർക്കാർ രണ്ട്‌ ബസുകൾ അനുവദിച്ചത്‌ ഈ വർഷം ക്ലാസുകൾ തുടങ്ങിയ ശേഷം ബസുകൾ സർവ്വീസ്‌ നടത്തിയിട്ടില്ല ഇത് വിവിധ ഭാഗങ്ങളിൽ നിന്നും കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!