HomeNewsInitiativesDonationകുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു

കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു

stu-green-power-bavapadi

കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു

വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു ) വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു യൂനിറ്റ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ കൈമാറിയത്. ഗ്രീൻ പവറിന് വേണ്ടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ. ആബിദലി ഏറ്റു വാങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, റൂബി ഖാലിദ് ,എസ് ടി യു ജന.സെക്രട്ടറി കെ എം എസ് സാദിഖ് തങ്ങൾ, ട്രഷറർ എം പി സലിം ,സെക്രട്ടറി പി.ടി. മൻസൂർ, കെ.മുസ്തഫ മാസ്റ്റർ ,പി.കെ.അബ്ബാസ്, നൂറുൽ ആബിദ് നാലകത്ത് ‘ പി.ടി.നിസാർ, ഇർഷാദ് പരയോടത്ത്, മുർഷിദ് പി.ടി., സൈനുൽ ആബിദ് പി സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!