HomeNewsPoliticsഎടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ നടത്തി

എടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ നടത്തി

stu-edayur-meet

എടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ നടത്തി

എടയൂർ : എടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ അസീസ് കോടിയിലിൻ്റെ അദ്ധ്യക്ഷതയിൽ എസ്. ടി. യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹിമാൻ എന്ന മണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി യുമായി ചേർന്ന് നടത്തി കൊണ്ടിരിക്കുന്ന അടവ് നയത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
stu-edayur-meet
എസ്.ടി.യു വിൻ്റെ മുഴുവൻ അംഗങ്ങളേയും ക്ഷേമനിധിയിൽ ചേർക്കാൻ തീരുമാനിച്ചു.
എടയൂർ പഞ്ചായത്ത് എസ്.ടി.യു പ്രസിഡണ്ടായി പി.കമ്മുക്കുട്ടി മാസ്റ്ററേയും, വൈസ് പ്രസിഡണ്ടുമാരായി ചിറ്റകത്ത് അലവി, പി.സുബൈർ, സി.എച്ച് നദീർ എന്നിവരേയും, ജനറൽ സെക്രട്ടറിയായി മുളക്കൽ അബൂബക്കറിനേയും, ജോയിൻ്റ് സെക്രട്ടറിമാരായി ഇ.പി.ബഷീർ, കെ.കെ.ജബ്ബാർ, കലകപ്പാറ മൊയ്തീൻ, എൻ.ടി.നാസർ, വി.മജീദ് എന്നിവരേയും ട്രഷറർ ആയി പി.പി. അബുവിനേയും തെരെഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!