HomeNewsDevelopmentsകോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

kottappuram-masjid-stone

കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

ഇരിമ്പിളിയം:നൂറ്റാണ്ടിൻറെ പഴക്കമുള്ള കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് ടി.പി അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി. ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് അബ്ദുൽ ഹക്കീം ഫൈസി, മഹല്ല് മുതവല്ലി സി. അലവി ഹാജി, മഹല്ല് ഉപദേശക സമിതി ചെയർമാൻ എസ്.എ മൗലവി, മദ്രസ പ്രസിഡന്റ് കെ. അബ്ദു റഹ്‌മാൻ മാസ്റ്റർ, കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മരക്കാർ ഹാജി, കൊന്നാക്കാട്ടിൽ അബ്ദുറഹ്മാൻ ഹാജി, കെ മുഹമ്മദുണ്ണി എന്ന കുഞ്ഞുട്ടി, പി സൈതാലിക്കുട്ടി ഹാജി, എൻ ഈസ മാസ്റ്റർ, കെ ശറഫുദ്ധീൻ എന്ന കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു. ട്രഷറർ പി.പി ഹമീദ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!