HomeNewsInaugurationപെരുമ്പറമ്പ് മൂടാൽ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

പെരുമ്പറമ്പ് മൂടാൽ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

moodal-lp-school-new-block

പെരുമ്പറമ്പ് മൂടാൽ ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ പെരുമ്പറമ്പ് മൂടാൽ ഗവ. എൽ. പി. സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശ്രമഫലമായാണ് കെട്ടിട നിർമ്മാണത്തിന് സർക്കാറിൽ നിന്നും 1.30 കോടി രൂപ ഫണ്ടനുവദിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരപ്പാര സിദ്ദീഖ്, ബ്ലോക്ക് മെമ്പർ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത പ്രവീൺ, വാർഡ് മെമ്പർ പ്രിയ, നഗരസഭ കൗൺസിലർ അച്യുതൻ, ബഷീർ പാറക്കൽ, വി.പി. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. ചന്ദ്രൻ മൂടാൽ, രവികുമാർ കൊല്ലൊടി, ടി.പി ഇബ്രാഹീം, അഷ്റഫ് കെ.പി മൂടാൽ, അജ്മൽ മൂടാൽ, പി.ടി.എ പ്രസിഡൻ്റ് നാഥൻ, കുഞ്ഞാപ്പ മാമ്പാറ, പ്രധാനാധ്യാപിക ഷെരീഫ ടീച്ചർ, കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, വി.പി ഹംസ മാസ്റ്റർ, സക്കീർ വി.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!