HomeNewsInitiativesCommunity Serviceഎസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

skssf-convex-mirror

എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

എടയൂർ : മണ്ണത്ത്പറമ്പ് വളപ്പിൽ പടി റോഡിലെ അപകട സാധ്യതയുള്ള വളവിൽ എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ വിഖായയുടെ നേതൃത്വത്തിൽ കോണ് വെക്‌സ് മിറർ സ്ഥാപിച്ചു. ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കുമെല്ലാം ഒരു പോലെ അപകട ഭീഷണി ഉയർത്തിയിരുന്ന സ്ഥലത്താണ് മിറർ സ്ഥാപിച്ചത്. ഇതോടെ ഇവിടെ മിറർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനാണ് പരിഹാരമായത്.
skssf-convex-mirror
പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് കെ പി വേലായുധൻ നിർവഹിച്ചു. ചടങ്ങിൽ എസ് കെ എസ് എസ് എഫ് എടയുർ ക്ലസ്റ്റർ സെക്രട്ടറി ഹബീബ് വാഫി, എടയുർ ക്ലസ്റ്റർ
വിഖായ സെക്രട്ടറി ആഷിഖ് പൂക്കാട്ടിരി, മണ്ണത്ത്പറമ്പ് ശാഖ സെക്രട്ടറി സുഹൈർ എം, വിഖായ സെക്രട്ടറി മുസ്തഫ പി, നൗഷാദ് ബാബു എം കെ, സുരേഷ് മാസ്റ്റർ , തോട്ടത്തിൽ കുഞ്ഞീദീൻ, അബ്ദുല്ല മുസ്ലിയാർ പി, അബൂബക്കർ എം എം, മുസ്തഫ പി, റഫീഖ് പി ടി, മുർഷിദ് കെ, യാസിർ പി, സാമിൽ കെ ടി, റസാഖ് ഒ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!