HomeNewsMeetingഹജ്ജ്; ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കാൻ ഒരുങ്ങി കഞ്ഞിപ്പുര ശിഹാബ് ശിഹാബ് തങ്ങൾ സ്നേഹാലയം

ഹജ്ജ്; ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കാൻ ഒരുങ്ങി കഞ്ഞിപ്പുര ശിഹാബ് ശിഹാബ് തങ്ങൾ സ്നേഹാലയം

shihab-thangal-snehalayam-kanjippura

ഹജ്ജ്; ശിഹാബ് ചോറ്റൂരിന് സ്വീകരണമൊരുക്കാൻ ഒരുങ്ങി കഞ്ഞിപ്പുര ശിഹാബ് ശിഹാബ് തങ്ങൾ സ്നേഹാലയം

ആതവനാട്: കാൽ നടയായി ഹജ്ജ് കർമത്തിന് പോയി മടങ്ങി വരുന്ന ശിഹാബ് ചോറ്റൂരിന് 14/07/2023 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കഞ്ഞിപുരയിൽ വെച്ച് കൊണ്ട് ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിൽ സ്വീകരണ സമ്മേളനം സഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം മുന്നേ കഞ്ഞിപ്പുര ചോറ്റൂരിൽ നിന്നും യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ് എന്നി രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. യാത്രയിൽ വിവിധ പ്രയാസങ്ങൾ ഒക്കെ നേരിട്ടുവെങ്കിലും എല്ലാം തരണം ചെയ്താാണ് അദ്ദേഹം മക്കയിലെത്തിയത്. യാത്രക്ക് മുന്നോടിയായി ശിഹാബ് ചോറ്റരിന് ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൊന്നാനി പാർലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബഷീർ യാത്രയയപ്പ് നൽകിയിരുന്നു. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സ്വീകണമാണ് 14ന് കഞ്ഞിപ്പുരയിൽ ഒരുക്കുന്നത്. സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, KNA ഖാദർ, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രൻ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പ്രാദേശിക നേതാക്കളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സ്നേഹാലയം ചെയർമാൻ മുജീബ് വാലാസി, കൺവീനർ യാഹു കോലിശ്ശേരി, ട്രഷറർ അൻഫർ മാസ്റ്റർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!