HomeNewsEducationകണക്ക് പരീക്ഷ വെള്ളം പോലെ , തുടർ പഠനത്തിന് കണക്ക് കൂട്ടി പഠിതാക്കൾ ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു

കണക്ക് പരീക്ഷ വെള്ളം പോലെ , തുടർ പഠനത്തിന് കണക്ക് കൂട്ടി പഠിതാക്കൾ ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു

കണക്ക് പരീക്ഷ വെള്ളം പോലെ , തുടർ പഠനത്തിന് കണക്ക് കൂട്ടി പഠിതാക്കൾ ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു

വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന ഏഴാം തരം തുല്യത പരീക്ഷ അവസാനിച്ചു  . പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും   അവസാന പരീക്ഷയായ   ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ  ലളിതമായിരുന്നു. എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക്  ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്   പത്താം തരം തുല്യത പരീക്ഷക്ക്‌ ഇ വർഷം തന്നെ രജിസ്റ്റർ ചെയ്യാൻ സാധിക്കും . കുറ്റിപ്പുറം ബ്ലോക്കിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ , വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വി കെ എം സ്പെഷ്യൽ സ്കൂൾ  എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ജനപ്രതിനിധികളും കൂലിത്തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പടെ 76  പേരാണ്  കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത്

കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു ,  പഞ്ചായത്ത് പ്രേരക്മാരായ  കെ പി  സാജിത, ടി പി സുജിത, എം  ജംഷീറ , കെ ആഷിക്  , കെ പി സിദ്ധീഖ്  കെ പ്രിയ , യു വസന്ത , എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പരീക്ഷ എഴുതി പുറത്തിറങ്ങിയ പഠിതാക്കൾ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചർച്ച ചെയ്യുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!