HomeNewsMeetingFelicitationകെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു

കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു

seethisahib-award-valanchery

കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു

വളാഞ്ചേരി : കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം യുവകവി അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു. മോയിൻകുട്ടി വൈദ്യർ സ്മാരക കേരള മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പുരസ്‌കാരദാനം നിർവഹിച്ചു. ഇന്ത്യ മുസിരിസ് ആൻഡ് ഹെറിറ്റേജ് സെന്ററും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് ഭാഷാവിഭാഗവും ചേർന്നാണ് അവാർഡ് നൽകിയത്. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഐ.എം.എച്ച്.സി. കേരള ചാപ്റ്റർ ചെയർമാൻ ഡോ .കെ.ജി. ഉണ്ണികൃഷ്ണൻ അവാർഡിനർഹമായ ‘കൈത്തിരിവെട്ട’മെന്ന കൃതി പരിചയപ്പെടുത്തി. മലയാള വിഭാഗം മേധാവി പി.പി. ഷാജിദ്, അറബിക് വിഭാഗം മേധാവി ഡോ. കെ. മുഹമ്മദ് റിയാസ്, കെ.എ. ജബ്ബാരി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!