HomeNewsDevelopmentsദേശീയപാത സ്ഥലമെടുപ്പ്: രണ്ടാംഘട്ട ഹിയറിങ് തിങ്കളാഴ്ച മുതൽ

ദേശീയപാത സ്ഥലമെടുപ്പ്: രണ്ടാംഘട്ട ഹിയറിങ് തിങ്കളാഴ്ച മുതൽ

Highway-acquisition

ദേശീയപാത സ്ഥലമെടുപ്പ്: രണ്ടാംഘട്ട ഹിയറിങ് തിങ്കളാഴ്ച മുതൽ

മലപ്പുറം: ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ഹിയറിങ് 21 മുതൽ 29 വരെ കോട്ടയ്ക്കൽ എൽ.എ.(എൻ.എച്ച്) കാര്യാലയത്തിൽ നടക്കും. തിരൂർ താലൂക്കിലെ വിചാരണയിൽ പങ്കെടുക്കാത്ത ഭൂവുടമകൾ രേഖകൾ സഹിതം ഹാജരാകണമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു.
amit meena
മാറാക്കര വില്ലേജിലെ ഭൂവുടമകൾ 21-ാംതിയതിയും, കല്പകഞ്ചേരി 22, കുറ്റിപ്പുറം, ആതവനാട് 23, കുറുമ്പത്തൂർ 24, പെരുമണ്ണ 28, കാട്ടിപ്പരുത്തി 29 തിയതികളിലുമാണ് ഹിയറിങിന് എത്തേണ്ടത്.

No Comments

Leave A Comment