HomeNewsGeneralമണ്ഡലകാലം ആരംഭിക്കാൻ ഇനി 21 ദിവസം;മിനിപമ്പയിൽ യോഗം ഉടൻ

മണ്ഡലകാലം ആരംഭിക്കാൻ ഇനി 21 ദിവസം;മിനിപമ്പയിൽ യോഗം ഉടൻ

മണ്ഡലകാലം ആരംഭിക്കാൻ ഇനി 21 ദിവസം;മിനിപമ്പയിൽ യോഗം ഉടൻ

കുറ്റിപ്പുറം: ഈ വർഷത്തെ ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഇനി 21 ദിവസം.ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിൽ ഈ വർഷം ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്ത ദിവസം കലക്ടർ യോഗം വിളിക്കും. നവംബർ 16ന് ആണു മണ്ഡലകാലം ആരംഭിക്കുക. എങ്കിലും 14 മുതൽത്തന്നെ മിനിപമ്പയിൽ തീർഥാടകർ എത്തിത്തുടങ്ങും. കർണാടകയിൽനിന്നും വടക്കൻ ജില്ലകളിൽനിന്നുമുള്ള പതിനായിരക്കണക്കിനു ശബരിമല തീർഥാടകരാണു മിനിപമ്പവഴി കടന്നുപോവുക. ഇവർക്കു വിശ്രമിക്കാനുള്ള പന്തൽമുതൽ വാഹനപാർക്കിങ് വരെ ഒരുക്കേണ്ടതുണ്ട്. തവനൂർ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേർന്നാണു മണ്ഡല–മകരമാസ കാലത്തേക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാറ്. ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ച് അടുത്തദിവസം ചേരുന്ന യോഗത്തിൽ ഈ വർഷം മിനിപമ്പയിൽ നടപ്പാക്കേണ്ട സൗകര്യങ്ങളെക്കുറിച്ചു തീരുമാനമെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!