HomeNewsLiteratureഷക്കീല റഷീദിൻ്റെ ആദ്യ നോവൽ ‘റൂഹിൻ പാതി’ പ്രകാശനം ചെയ്തു

ഷക്കീല റഷീദിൻ്റെ ആദ്യ നോവൽ ‘റൂഹിൻ പാതി’ പ്രകാശനം ചെയ്തു

Roohin-paathinovel-launch-valanchery

ഷക്കീല റഷീദിൻ്റെ ആദ്യ നോവൽ ‘റൂഹിൻ പാതി’ പ്രകാശനം ചെയ്തു

വളാഞ്ചേരി: ഷക്കീല റഷീദ് രചിച്ച ആദ്യ നോവൽ റൂഹിൻ പാതി പ്രകാശനം ചെയ്തു. വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി.മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ബദ്രിയ്യ മുനീർ,കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ, ഹസീന വട്ടോളി, മുതിർന്ന മാധ്യമ പ്രവർത്തകൻ സി.കെ.രാമചന്ദ്രൻ,നോവലിസ്റ്റ് ഷക്കീല റഷീദ് സംസാരിച്ചു. കൊളമംഗലം ബാവപ്പടി സ്വദേശി കാരപറമ്പിൽ റഷീദിൻ്റെ ഭാര്യയാണ് ഷക്കീല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!