HomeNewsAccidentsചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ

ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ

ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ

എടരിക്കോട്: ദേശീയപാതയിൽ കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Chenakkal-bike-car.jpg
നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. സി.ഐ പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!