HomeNewsAccidentsതൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

triprangode-straydog-bike

തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃപ്രങ്ങോട് : തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. രാങ്ങാട്ടൂർ പള്ളിപ്പടി പരേതനായ ചെറുവളപ്പിൽ വലിയകത്ത് ഉമ്മറിൻ്റെ മകൻ അബ്ദുൽ ലത്തീഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ തൃപ്രങ്ങോട് ആലുങ്ങലിൽ വച്ചാണ് അപകടം. എടക്കുളം പച്ചക്കറി കച്ചവടസ്ഥാപനമായ അൽഅമീനിലെ ജോലിക്കാരനായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാങ്ങാട്ടൂർ പളളിപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: ഉമ്മുക്കുൽസു. ഭാര്യ ഫെബിന സഹോദരങ്ങൾ: അബ്ദുൽ ബാരി, റഷീദ്, സമദ്, മുസ്തഫ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!