HomeNewsInitiativesമിനിപമ്പയിലെ അന്നദാനത്തിന് അരി സംഭാവന ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ്

മിനിപമ്പയിലെ അന്നദാനത്തിന് അരി സംഭാവന ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ്

muslim-youth-league

മിനിപമ്പയിലെ അന്നദാനത്തിന് അരി സംഭാവന ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ്

കുറ്റിപ്പുറം: മിനിപമ്പയിലെ അന്നദാന ക്യാംപിലേക്ക് ആവശ്യമായ മുഴുവൻ അരിയും സംഭാവന ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. ശബരിമല തീർഥാടനകാലം കഴിയുന്ന ജനുവരി 19 വരെ ആവശ്യമായ അരിയാണ് യൂത്ത് ലീഗ് നൽകുക. ജില്ലാ പ്രസി‍‍ഡന്റ് അൻവർ മുള്ളാമ്പാറയുടെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് പ്രവർത്തകർ ഇന്നലെ മിനിപമ്പയിലെ അന്നദാന ക്യാംപ് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അയപ്പസേവാ സംഘം ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥൻ നായർ ആധ്യക്ഷ്യം വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷറഫ്, ട്രഷറർ വി.ടി.സുബൈർ തങ്ങൾ, വി.കെ.എം.ഷാഫി, അക്ബർ കുഞ്ഞു, കണ്ണൻ പന്താവൂർ എന്നിവർ പ്രസംഗിച്ചു.

Content highlights: mini pamba sabarimala muslim youth league


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!