HomeNewsInitiativesഅബൂദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി റിലീഫ് വിതരണവും ഡയാലിസിസ് സെന്റർ സന്ദർശനവും നടത്തി

അബൂദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി റിലീഫ് വിതരണവും ഡയാലിസിസ് സെന്റർ സന്ദർശനവും നടത്തി

abudhabi-kmcc

അബൂദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി റിലീഫ് വിതരണവും ഡയാലിസിസ് സെന്റർ സന്ദർശനവും നടത്തി

കാടാമ്പുഴ: കെഎംസിസി റിലീഫ് വിങ്ങിന്റെ സഹകരണത്തോടെ ചെറിയാപ്പു വീട് നിർമ്മാണ ധന സഹായ വിതരണവും , വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസസ് സെന്ററിലേക്കുള്ള റിലീഫ് വിതരണവും,സന്ദർശനവും മണ്ഡലം ഉപദേശക സമിതി മണ്ഡലം ഭാരവാഹികൾ, മുൻസിപ്പൽ/പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവഹിച്ചു.
abudhabi-kmcc
കാടാമ്പുഴ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ നിർമ്മാണ കമ്മറ്റി ചെയർമാൻ കോട്ടക്കൽ മണ്ഡലം MLA യുമായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് അബൂദാബി സ്റ്റേറ്റ് kmcc ഉപാധ്യക്ഷൻ ഹംസ ഹാജി മാറാക്കര, റിലീഫ് വിങ്ങ് കോ-ഓർഡിനേറ്റർ റിയാസ് ടിപി, ഭാരാവാഹികളായ ഹസൈനാർ ഹാജി, മജീദ് ചിറക്കൽ, നാസർ പൊട്ടചോല, റഷീദ് മുളക്കൽ, മാനു എടയൂർ, മുനീർ വിവിധ മുൻസിപ്പൽ/പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ചേർന്ന് കൈമാറി.
bright-academy
നിർമ്മാണ കമ്മറ്റി പ്രതിനിധികളായ മൊയ്തു സാഹിബ് എടയൂർ, അസീസ് കൊടിയിൽ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഭാരവാഹി സലാം വളാഞ്ചേരി, വെട്ടം ആലിക്കോയ, മാറാക്കര പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ, മുസ്ലിം ലീഗ്, യൂത്ത് ലീഗ് msf, ഭാരവാഹികൾ സന്നിഹിതരായിരുന്നു. ഇന്ന് മണ്ഡലം ഭാരവാഹികൾ വളാഞ്ചേരി ഡയാലിസിസ് സെന്ററും അതിന്റെ പ്രവർത്തനങ്ങളും നേരിൽ കണ്ട് വിലയിരുത്തി.
Summary: Abudhabi kmcc conducts relief distribution and dialysis center distribution.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!