HomeNewsPoliticsയൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി

യൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി

League-kuttippuram-registration

യൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി

കുറ്റിപ്പുറം : ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ പ്രമേയവുമായി ഡിസംബർ ഒന്നു മുതൽ 20 വരെ ജില്ലാ യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്ട്രേഷന്റെ കുറ്റിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പ്രശസ്ത യുവ ഗായകൻ അബ്ദുല്ല ഫാദിയെ രജിസ്റ്റർ ചെയ്ത് മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ പരപ്പാര സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെ ടി ഹമീദ് അധ്യക്ഷനായി,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആഷിക് കൊളത്തോൾ, മണ്ഡലം യൂത്ത് ലിഗ് സെകട്ടറി കെ പി എസ് സക്കാഫ് തങ്ങൾ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെകട്ടറി തടത്തിൽ ഷെമീർ, റാഫി പകരനല്ലൂർ, റാഫി കൊളക്കാട്, സജാദ് നടുവട്ടം, മുഹമ്മദ് അലി, അജ്മൽ മൂടാൽ, എം എസ് എഫ് മണ്ഡലം സെകട്ടറി ഹക്കിം പൈങ്കണ്ണൂർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!