HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ വായന ദിനാചരണപരിപാടികൾ സമാപിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ വായന ദിനാചരണപരിപാടികൾ സമാപിച്ചു

reading week

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ വായന ദിനാചരണപരിപാടികൾ സമാപിച്ചു

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ നടക്കുന്ന വായന വാരാചരണ പരിപാടികൾക്ക്‌ സമാപനമായി ആതവനാട് പഞ്ചായത്ത്‌ സാക്ഷരതാ മിഷന്ടെ ആഭിമുഖ്യത്തിൽ നടന്നപരിപാടിയുടെ ഉത്ഘാടനം സംസ്ഥാന സാക്ഷരത മിഷൻ ജനറൽ കൗൺസിൽ മെമ്പർ സലീം കുരുവമ്പലം നിർവഹിച്ചു.
bright-academy
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് അനിത നായർ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത കവിയത്രി ഡോക്ടർ രാധാമണി അയിങ്കലം മുഖ്യാഥിതി ആയിരുന്നു. വിവിധ പരിപാടികളിൽ വിജയിച്ച ബേബി ലക്ഷ്മി, പി ലേഖ, കെ പി ഷബ്‌ന, ബഷീർ മുസ്ല്യാർ, കെ റിനു, പി ശാലിനി, കെ പി അഷ്‌റഫ്‌ എന്നിവരെ ആദരിച്ചു.
reading week
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കുഞ്ഞിമുഹമ്മദ്, കെ പി മറിയാമു, കെ ടി ഫൈസൽ മെമ്പർമാരായ ടി മുഹമ്മദ്‌ ഇസ്മായിൽ, മുഹമ്മദ്‌ കോട്ടകുളത്ത്, ടി ബഷീർ കെ സീനത്ത്‌, സി മുനീറ, എം സുഹറ, പി ഇബ്രാഹിം, അസിസ്റ്റന്റ് സെക്രട്ടറി കിരൺ ചന്ദ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു , പ്രേരക് ജംഷീറ, എം മുഹമ്മദ്‌ ഗനി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!