HomeNewsPoliticsനടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു

നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു

നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം : നടുവട്ടം മേഖലാ കെ.എം.സി.സി., മുസ്‌ലിംലീഗ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന റംസാൻ കിറ്റ് വിതരണം പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന്‌ സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ പ്രമീള, ഖുർആൻ മനഃപാഠമാക്കിയ സി.കെ. ഇല്യാസ്, അഷ്കറി ബിരുദം നേടിയ നൗഷാദ് എന്നിവരെ അനുമോദിച്ചു.റഷീദ് പൂഴിക്കുന്നത്ത് അധ്യക്ഷനായി. സയ്യിദ് ലുക്മാൻ ഹദ്ദാദ് തങ്ങൾ, പരപ്പാറ സിദ്ധീഖ്, ഗഫൂർ കിഴക്കുമ്പാട്ട്, മാനു മേലേതിൽ, ഹമീദ് ചോലക്കൽ, ആബിദ് ചെങ്ങനക്കാട്ടിൽ, ആഷിക് കൊളത്തോൾ, ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!