HomeNewsInitiativesReliefപ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളുടേതടക്കം 400 കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് ഖിദ്മ കാവുംപുറം

പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളുടേതടക്കം 400 കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് ഖിദ്മ കാവുംപുറം

qidma-kavumpuram-relief-kit

പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളുടേതടക്കം 400 കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് ഖിദ്മ കാവുംപുറം

വളാഞ്ചേരി: ഖിദ്മ കാവുംപുറത്തിന്റെ നേതൃത്വത്തിൽ 400 കുടൂംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണം ഉദ്ഘാടനം ഖിദ്മ മുഖ്യ രക്ഷാധികാരി ഡോ: ഇബ്രാഹിം കുട്ടി ടി.പി ഖിദ്മ ട്രെഷറർ മുസ്തഫക്ക് നൽകി പരിപാടി ഉത്ഘാടനം ചെയ്തു. പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളെ തിരഞ്ഞു പിടിച്ചു അവരുടെ വീടുകളിൽ എത്തിക്കാനാണ് കൂട്ടായ്മ ശ്രമിച്ചത്. കൂടാതെ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കും നൽകി. ചെയർമാൻ ടി.പി മൊയ്‌തീൻ കുട്ടി അദ്യക്ഷത വഹിച്ചു. അഡ്വ. അഷ്‌റഫ്‌ സുലൈമാൻ, ശിഹാബ് ഉണ്ണിയേങ്ങൽ, അദീദ് കെ.ടി, കുഞ്ഞുട്ടി കാവുംപുറം, ഹാരിസ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സലാം കവറൊടി, നാസർ ആലുങ്ങൽ, മൊയ്തു വി.ടി, ബാവ കെ.പി, നാസർ ടിപി, സാദിഖ് ചട്ടികൽ,ഷംസു എം, ഖിദ്മ മെമ്പർമാർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!