HomeNewsInitiativesDonationചെറിയാപ്പുവിന്റെ വീട് നിർമ്മാണത്തിന് ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം ഖത്തർ കെഎംസിസി

ചെറിയാപ്പുവിന്റെ വീട് നിർമ്മാണത്തിന് ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം ഖത്തർ കെഎംസിസി

qatar-kmcc-cheriyappu

ചെറിയാപ്പുവിന്റെ വീട് നിർമ്മാണത്തിന് ധനസഹായം നൽകി കോട്ടക്കൽ മണ്ഡലം ഖത്തർ കെഎംസിസി

വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് യുവ ജന യാത്ര സമയത്ത് അക്രമികളുടെ കല്ലേറിൽ പരിക്കേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട എടയൂർ പുക്കാട്ടിരി സ്വദേശി മുഹമ്മദലിക്ക് (ചെറിയാപു) മുസ്‌ലിം യൂത്ത് ലീഗ് നിർമ്മിച്ച് നൽകുന്ന വീടിന്റെ ധനസഹായ നിധിയിയിലേക്ക് ഖത്തർ കെ.എം.സി.സി. കോട്ടക്കൽ മണ്ഡലം കമ്മിറ്റി ശേഖരിച്ച തുകയുടെ രണ്ടാമത്തെ ഘഡു നിർമ്മാണ സമിതി ഭാരവാഹികളുടെ സാന്നിദ്യത്തിൽ മണ്ഡലം കെ.എം.സി.സി ട്രഷറർ ഷമീർ കൊളമ്പൻ എംഎൽ.എ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് കൈമാറി.
qatar-kmcc-cheriyappu
വളാഞ്ചേരി ലീഗ്‌ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എം.സി.സി എടയൂർ പഞ്ചായത്ത് ട്രഷറർ ബഷീർ കരേക്കാട്, നിർമ്മാണക്കമ്മിറ്റി മുഖ്യ രക്ഷാധികാരി റഷീദ് പൂക്കാട്ടിരി, എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് മൊയ്തു എടയൂർ, സെക്രട്ടറി അബ്ദുൽ അസീസ് കൊടിയിൽ, ഖത്തർ കെ.എം.സി.സി. പ്രവർത്തകരായ, സൈനുദ്ധീൻ പരപ്പിൽ, അസ്ഹർ നീറ്റുക്കാട്ടിൽ, വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്റഫ് അംബലത്തിങ്ങൽ, സെക്രട്ടറി സലാം വളാഞ്ചേരി മുഹമ്മദലി നീറ്റുക്കാട്ടിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!