HomeNewsHealthആർ.ആർ.ടി കൺവീനർമാർക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

ആർ.ആർ.ടി കൺവീനർമാർക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

oximeter-kuttippuram-hospital

ആർ.ആർ.ടി കൺവീനർമാർക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെയും 120 വാർഡുകളിലെ അർ.ആർ.ടി കൺവീനർ മാർക്കുള്ള പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ വസീമ വേളേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി ആസാദ് അലി അധ്യക്ഷത വഹിച്ചു.
oximeter-kuttippuram-hospital
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ റിംഷാനി ഷാഹിർ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഒ കെ സുബൈർ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, പി സി എ നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്ത ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ അലിയാമു ടി കെ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ റഷീദ് സി നന്ദിയും പറഞ്ഞു. ഡോ അലിയാമുവിന്റെ നേതൃ ത്വത്തി ലുള്ള മെഡിക്കൽ ടീമിന്റെ സേവനം നല്ല രീതിയിൽ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നുണ്ട് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ വസീമ വേളേരി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!