HomeNewsMeetingFelicitationഎം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ

എം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ

aup-vadakkumuram-rank

എം.എ ഹിസ്റ്ററി പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ

എടയൂർ: കലിക്കറ്റ് സർവകലാശാല എം.എ ഹിസ്റ്ററി പരീക്ഷയിൽ നാലാം റാങ്ക് നേടി നാടിനഭിമാനമായ ഹസീനയെ ആദരിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പിടിഎ. കരേക്കാട് വടക്കുംപുറം എയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കരേക്കാട് പോസ്‌റ്റോഫിസിന് സമീപം താമസിക്കുന്ന കോഴിത്തൊടി ആലിക്കുട്ടി – ആയിഷ ദമ്പതികളുടെ മകളുമായ ഹസീന. മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. കരേക്കാടിന്റെ അഭിമാനമായി മാറിയ കെ ടി യെ വടക്കുംപുറം എയുപി സ്കൂൾ പിടിഎ വീട്ടിൽ ചെന്ന് അനുമോദിച്ചു. പൂർവ്വ അധ്യാപിക എ വാസന്തി ടീച്ചർ, പിടിഎ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, എംപിടിഎ പ്രസിഡന്റ്‌ കെ.പി രാധിക, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌, സീനിയർ അധ്യാപിക വി ജമീല ടീച്ചർ, കെ അബൂബക്കർ മാസ്റ്റർ, ഹസീനയുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!