HomeNewsPoliticsകുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന്

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന്

kuttippuram-panchayath

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന്

കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 11-നാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ് അംഗം ഫസീന അഹമ്മദ്കുട്ടിയാണ് ഭരണകക്ഷിയായ യു.ഡി.എഫിന്റെ പ്രസിഡൻറ് സ്ഥാനാർഥി. സി.പി.എമ്മിൽനിന്ന്‌ ടി. കോമളം മത്സരിക്കാനാണ് സാധ്യത. സ്ഥാനാർഥി ആരാകണമെന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാൻ ഇന്ന് രാവിലെ ഒൻപതിന് സി.പി.എം. പഞ്ചായത്തംഗങ്ങളുടെ യോഗം നടക്കും.
Ads
പ്രസിഡന്റായിരുന്ന മുസ്‌ലിംലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെ തുടർന്നാണ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിൽനിന്ന്‌ ഏറ്റെടുക്കുന്നതിൽ കോൺഗ്രസിനകത്ത് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ലെങ്കിലും പ്രസിഡൻറ് ആരാകണം എന്നതുസംബന്ധിച്ച് രൂക്ഷമായ തർക്കം നിലനിന്നിരുന്നു.
kuttippuram-panchayath
ഞായറാഴ്‌ച നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ തർക്കം പരിഹരിക്കുകയും ആദ്യ കാലയളവ്‌ ഫസീന അഹമ്മദ്കുട്ടിക്കും പിന്നീട് റിജിത ഷെലീജിനും നൽകാൻ ധാരണയായി. 23 അംഗ ഭരണസമിതിയിൽ മുസ്‌ലിം ലീഗ് അംഗം റംല കറത്തൊടിയുടെ മരണത്തെ തുടർന്ന് 22 അംഗങ്ങളാണുള്ളത്. നിലവിലെ കക്ഷിനില മുസ്‌ലിം ലീഗ് ഒൻപത്, കോൺഗ്രസ് അഞ്ച്, സി.പി.എം. എട്ട് എന്നിങ്ങനെയാണ്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!