HomeNewsInaugurationഎടയൂർ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടി ഉദ്ഘാടനം ചെയ്തു

എടയൂർ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടി ഉദ്ഘാടനം ചെയ്തു

pp-padi-anganwadi

എടയൂർ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടി ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിച്ചു. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഹൈടെക്ക് അംഗൻവാടി നിർമിച്ചത്. വാടകക്കെട്ടിടത്തിലായിരുന്ന അംഗൻവാടിക്ക് സ്ഥലം വാങ്ങുന്നതിന് മൂന്നു ലക്ഷത്തോളം രൂപ നാട്ടുകാർ സ്വരൂപിച്ച് നൽകി. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലും, തൊഴിലുറപ്പു പദ്ധതിയിലും ഉൾപ്പെടുത്തി 10 ലക്ഷം രൂപയും വകയിരുത്തി.
pp-padi-anganwadi
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, അസി.സെക്രട്ടറി ആർ. രാജേഷ്, കെ.എ. സക്കീർ, പി.ടി. മോഹൻ ദാസ്, കെ.പി. മാനു, കൈലാഷ് എന്നിവർ സംസാരിച്ചു. അംഗൻവാടി ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ എം.പി. വേണുഗോപാൽ സ്വാഗതവും, അംഗൻവാടി വർക്കർ കെ. രജനി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!