HomeNewsAchievementsപൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക പുരസ്കാരം സന്തോഷ് ആലങ്കോടിന് സമർപ്പിച്ചു

പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക പുരസ്കാരം സന്തോഷ് ആലങ്കോടിന് സമർപ്പിച്ചു

santhosh-alankode-pookattiri

പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക പുരസ്കാരം സന്തോഷ് ആലങ്കോടിന് സമർപ്പിച്ചു

എടയൂർ: മേളം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പൂക്കാട്ടിരി ദിവാകര പൊതുവാൾ അനുസ്മരണവും ദിവാകര പൊതുവാൾ സ്മാരകമുദ്രയുടെ സമർപ്പണവും പൂക്കാട്ടിയൂർ അയ്യപ്പൻകാവ് ക്ഷേത്രസന്നിധിയിൽ നടന്നു. ചടങ്ങിൽ സന്തോഷ് ആലങ്കോടിന് പുരസ്കാരം സമർപ്പിച്ചു. അഡ്വ:കെ.ടി.അജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.ടി.രാമകൃഷ്ണൻ അധ്യക്ഷൻത വഹിച്ചു. ഡോ.സത്യനാരായണനുണ്ണി, തായമ്പക കലാകാരന്മാരായ പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
santhosh-alankode-pookattiri
പോരൂർ ഉണ്ണികൃഷ്ണനും കൽപ്പാത്തി ബാലകൃഷ്ണനും സ്മാരകം മുദ്ര സമർപ്പണം, അവാർഡ് ദാനവും നടത്തി. മേളം ട്രസ്റ്റ് ട്രഷറർ കെ ശ്രീകാന്ത് പ്രശസ്തി പത്രം വായിച്ചു. ക്ഷേത്രം എക്സി.ഓഫീസർ വേണുഗോപാൽ, ട്രസ്റ്റി വേലായുധൻ ആശംസകൾ നേർന്നു.സോപാനം സന്തോഷ് മറുപടിപ്രസംഗം നടത്തി. തുടർന്ന് കല്പാത്തി ബാലകൃഷ്ണനും പോരൂർ ഉണ്ണിക്കൃഷ്ണനും ചേർന്ന് ഇരട്ടത്തായമ്പക അവതരിപ്പിച്ചു. വാസുദേവൻ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!