HomeNewsAccidentsആതവനാട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു

ആതവനാട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു

Athavanad-ape-accident

ആതവനാട് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവതി മരിച്ചു

ആതവനാട് : ആതവനാട് നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ഇന്ന് ഉച്ച തിരിഞ്ഞു രണ്ട് മണിയോടെ ആതവനാട് പാറ വടക്കേകുളമ്പിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന കൊളത്തൂർ നെടുവള്ളി നിസാറിൻ്റെ ഭാര്യ നുസ്രത്ത് (22) ആണ് മരണമടഞ്ഞത്.
Athavanad-ape-accident
തിരുവേഗപുറയിലെ നുസ്റത്തിൻ്റെ വീട്ടിൽ നിന്നും ആതവനാട്ടെ മരണ വീട്ടിലേക്ക് വരുന്നതിനിടയിലാണ് കെഎൽ-52-സി-2589 നമ്പർ പിയാജ്ജിയോ ആപെ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്.
Athavanad-ape-accident
ഓട്ടോയിൽ ഡ്രൈവർ അടക്കം ആറു പേർ ഉണ്ടായിരുന്നു. നുസ്രത്തിനെ കൂടാതെ തിരുവേഗപ്പുറ പള്ളിയലിൽ മുഹമ്മദ് അമീർ (36), തിരുവേഗപ്പുറ താമരശ്ശേരി ഹംസയുടെ മക്കളായ ഹസനത്ത് (20), അൽഫീന (13) എന്നിവരണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെയെല്ലാം പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മകൻ: മുഹമ്മദ് നബ്ഹാൻ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!