HomeViralഹൈടെക്ക് സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വ്യത്യസ്ത പേന വിൽപ്പനക്കാരൻ

ഹൈടെക്ക് സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വ്യത്യസ്ത പേന വിൽപ്പനക്കാരൻ

pen seller

ഹൈടെക്ക് സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വ്യത്യസ്ത പേന വിൽപ്പനക്കാരൻ

ഭക്ഷണം, വെള്ളം, മരുന്ന് മുതൽ മൂത്രമൊഴിക്കാൻ വരെ സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വിചിത്ര പേന മനുഷ്യനെ പരിചയപ്പെടാം. ലാത്തിച്ചാർജും കടയപ്പിക്കലും വളാഞ്ചേരിയിൽ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് കൗതുകകരമായൊരു ഗംഭീര വിൽപ്പനയുടെ കാഴ്ചയായിരുന്നു ഹർത്താൽ ദിനത്തിലെ ആളൊഴിഞ്ഞ വളാഞ്ചേരി ടൗണിനുള്ളിൽ കണ്ടത്.
pen seller
പോക്കറ്റുകൾ, ഭക്ഷണം, വെള്ളം,ഫസ്റ്റേഡ് മുതൽ മൂത്രമൊഴിക്കാൻ വരെ അത്യാധുനിക സൗകര്യങ്ങൾ.പടപ്പറമ്പ് സ്വദേശിയായ അബ്ദുറഹ്മാന്റെ പേന വിൽപ്പനയായിരുന്നു ഇന്ന് വളാഞ്ചേരിയിലെ ഹർത്താൽ കാഴ്ചകളിൽ ഏറെ രസകരമായത്. കാര്യം പേന വിൽപ്പനയാണെങ്കിലും ആളുകളെ ആകർഷിക്കുന്നത് അബ്ദുറഹിമാന്റെ ഈ അത്യാധുനിക കോസ്റ്റ്യൂം തന്നെ.പോക്കറ്റുകളിലും തൊപ്പിയിലും ഭംഗിയോടെ നിറയെ പേനകൾ.
pen seller
പേന വാങ്ങിക്കാനെത്തുന്നവരെയും കാഴ്ചക്കാരെയും പിടിച്ചു നിർത്തുന്ന ഗംഭീര വാക്ചാതുര്യമാണ് അടുത്തത്. കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ പേരുടെ ജീവിതഗതികൾ മാറ്റിമറിച്ചത് തന്റെ പേനയിലെ മഷികൊണ്ടാണെന്ന് തുടങ്ങുന്ന വാക് കസർത്തിൽ വീണുപോകുന്ന കാഴ്ചക്കാർ പേനയും വാങ്ങിച്ചാണ് മടക്കം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!