HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളായ അംഗങ്ങളെ അനുമോദിച്ച് പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളായ അംഗങ്ങളെ അനുമോദിച്ച് പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി

parassery-veeran-kutty-pdp

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളായ അംഗങ്ങളെ അനുമോദിച്ച് പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി

എടയൂർ: പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ നിന്ന് മത്സരിച്ച് (620 വോട്ട് നേടി ) മികച്ച പ്രകടനം കാഴ്ചവെച്ച കുറ്റിപ്പറമ്പിൽ അബ്ദുൾ സലാമിനേയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ താണിയപ്പൻ കുന്നിൽ നിന്നും വിജയിച്ച പറശ്ശേരി വീരാൻ കുട്ടിയെയും പി ഡി പി എടയൂർ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. പറശ്ശേരി ബീരാൻ കുട്ടിയെ എടയൂർ പഞ്ചായത്ത് പി ഡി പി കമ്മറ്റിക്ക് വേണ്ടി പാർട്ടി സംസ്ഥാന കൗൺസിൽ അംഗം പിണ്ടത്ത് കോയ കുറ്റിപ്പറമ്പിൽ അബദുൾ സലാമിനെ പി.ഡി.പി എടയൂർ പഞ്ചായത്ത് കമ്മറ്റിക്ക് വേണ്ടി PCF എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ബാബുവും ഷാളണിയിച്ചു.
pdf-edayur-salam
മഅദനിക്കെതിരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യോഗം ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തി. യോഗം മണ്ഡലം സെക്രട്ടറി ഹസ്സന്‍കുട്ടി പുതുവള്ളി ഉല്‍ഘാടനം ചെയ്തു
K നാസര്‍ പിടകപ്പടി അധ്യക്ഷത വഹിച്ചു. പിണ്ടത്ത് കോയ, പറശ്ശേരി വീരാന്‍കുട്ടി, TP മുഹമ്മദാലി എന്ന ബാവ, ഫെെസല്‍ ബാബു ചിനിച്ചോട്, മുസ്തഫ കൊട്ടരത്ത്, KP അബ്ദുസലാം എന്നിവര്‍ സംസാരിച്ചു. KP സെജീബ് പളളിറോഡ് സ്വാഗതവും ഫസില്‍ബാബു നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!