HomeNewsAccidentsചെമ്പിക്കലിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചെമ്പിക്കലിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

chembikkal-car-river

ചെമ്പിക്കലിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റിപ്പുറം: കുറ്റിപ്പുറം-തിരൂർ റൂട്ടിൽ കാർ പുഴയിലേക്ക് വീണു. ശനിയാഴ്ച രാവിലെ കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കൊല്ലം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഇവർ മരുന്നുമായി തിരൂരിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പറയുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി കണക്കാക്കുന്നത്. ചെമ്പിക്കൽ അശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പുഴയിൽ വെള്ളം കുറവായതിനാൽ ദുരന്തം ഒഴിവായി. പുഴയിലെ വെള്ളത്തിനരികിലാണ് നിയന്ത്രണം വിട്ട വാഹനം നിന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇന്ന് അപകടം നടന്നതിന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!