HomeNewsPoliticsസിദ്ദീഖ് പരപ്പാറ കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

സിദ്ദീഖ് പരപ്പാറ കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

parappara-sidheeque

സിദ്ദീഖ് പരപ്പാറ കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കുറ്റിപ്പുറം : മുസ്‌ലിം ലീഗിലെ സിദ്ദീഖ് പരപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മുന്നണി ധാരണപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. മുന്നണി ധാരണപ്രകാരം ഇനി കോൺഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നത് പാർട്ടി ചർച്ചചെയ്തു തീരുമാനമെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ പറഞ്ഞു. മുന്നണി ധാരണപ്രകാരം കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിന് വിട്ടുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗ് കോൺഗ്രസിന് വിട്ടുനൽകാത്തത് യു.ഡി.എഫിൽ ഇരു പാർട്ടികളും തമ്മിൽ വലിയ പ്രശ്നങ്ങൾ സൃഷ്‌ടിച്ചിരുന്നു. മുസ്‌ലിം ലീഗിൽനിന്ന് സ്ഥാനം തിരിച്ചുവാങ്ങാത്തതിനെതിരേ കോൺഗ്രസ് നേതൃത്വത്തിനെതിരേ വലിയ പ്രതിഷേധമാണ് പാർട്ടിക്കകത്തുനിന്നുണ്ടായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!