HomeNewsArtsകോ–ഓപറേറ്റീവ് കോളേജ് കലോത്സവം: പരപ്പനങ്ങാടി ജേതാക്കൾ

കോ–ഓപറേറ്റീവ് കോളേജ് കലോത്സവം: പരപ്പനങ്ങാടി ജേതാക്കൾ

aaravam-2019

കോ–ഓപറേറ്റീവ് കോളേജ് കലോത്സവം: പരപ്പനങ്ങാടി ജേതാക്കൾ

വളാഞ്ചേരി: ഓൾ കേരള കോ-ഓപറേറ്റീവ് കോളേജ് അസോസിയേഷൻ കലിക്കറ്റ് യൂണിവേഴ്സിറ്റിതല കലോത്സവത്തിൽ 156 പോയിന്റ് നേടി പരപ്പനങ്ങാടി കോളേജ് ജേതാക്കളായി. 66 പോയിന്റ് നേടി ഫറോഖ് കോളേജ് രണ്ടാം സ്ഥാനവും 58 പോയിന്റ് നേടി പാലക്കാട് മൂന്നാം സ്ഥാനവും നേടി. വളാഞ്ചേരി കോ-ഓപറേറ്റീവ് കോളേജിന്റെ സഹകരണത്തോടെ വളാഞ്ചേരി എംഇഎസ് കോളേജിലായിരുന്നു രണ്ട് ദിവസത്തെ കലോത്സവം. സമാപന സമ്മേളനം മന്ത്രി കെ ടി ജലീൽ ഉദ‌്ഘാടനംചെയ്തു. എകെസിഎ സംസ്ഥാന പ്രസിഡന്റ‌് അബ്ദുൽ കരീം അധ്യക്ഷനായി.
aaravam-2019
സംസ്ഥാന സെക്രട്ടറി മജീദ് ഇല്ലിക്കൽ, പ്രൊഫ. പി പി നാരായണൻ, സുബ്രഹ്മണ്യൻ, കെ കെ സൈതലവി, ദയാനന്ദൻ പെരിന്തൽമണ്ണ, അനസ് മലപ്പുറം, മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി സനൂപ് സ്വാഗതവും ഉസ്മാൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!