HomeNewsProtestവളാഞ്ചേരിയിൽ പൽസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി

വളാഞ്ചേരിയിൽ പൽസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി

valanchery-palestine-rally

വളാഞ്ചേരിയിൽ പൽസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി

വളാഞ്ചേരി: വളാഞ്ചേരി മേഖലയിലെ മഹല്ല്, മസ്ജിദ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് വളാഞ്ചേരി കൊട്ടാരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. റാലി വളാഞ്ചേരി മുൻസിപ്പൽ ഓഫീസ് പരിസരത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുയോഗത്തിൽ വളാഞ്ചേരി മഹല്ല് ജുമ: മസ്ജിദ് ഖത്തീബ് മുനീർ ഹുദവി വിളയിൽ ആമുഖ പ്രഭാഷണം നടത്തി. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
valanchery-palestine-rally
മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മഹല്ല് മസ്ജിദ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അത്തിപറ്റ അബ്ദുൽ വാഹിദ് മുസ്‌ലിയാർ, ടി.കെ ആബിദലി, പ്രൊഫ: കെ.ടി ഹംസ, ഹബീബ് റഹ്മാൻ.പി, അസ്കർ അലവി.കെ.പി, ഹാഫിസ് ഹംസ കാട്ടിപ്പരുത്തി, ജിഷാർ, എം.കെ.കെ ഖമറുസ്സമാൻ, ശറഫുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!