HomeNewsFestivalsപെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായി ഓണം ആഘോഷിച്ചു

പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായി ഓണം ആഘോഷിച്ചു

പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായി ഓണം ആഘോഷിച്ചു

കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി.സ്കൂളിലെ ഓണാഘോഷം പരിപാടികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ പി പ്രിയ നിർവഹിച്ചു. പ്രധാന അധ്യാപിക വി.എ അനില ടീച്ചർ അധ്യക്ഷത വഹിച്ചു.

പ്രളയ ദുരിതാശ്വാസ സംഭാവനയായ “കുഞ്ഞുകൈത്താങ്ങ്” പ്രവർത്തനോദ്ഘാടനം സ്കൂൾ പി.ടി.എ. പ്രസിഡണ്ട് പി ദേവനാഥൻ നിർവഹിച്ചു. പൂക്കള മത്സരവും ഓണക്കളികളും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!