HomeNewsEducationActivityകുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംങ് കോളജിലെ എൻ.എസ്.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാതയോരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംങ് കോളജിലെ എൻ.എസ്.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാതയോരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

mesce-cleaning-kuttippuram

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംങ് കോളജിലെ എൻ.എസ്.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാതയോരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

തവനൂർ : കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംങ് കോളജിലെ എൻ.എസ്.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ തവനൂർ ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങൾ ശുചീകരിച്ചു. പാതയോരങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി പാതയോരങ്ങളിൽ പൂച്ചെടികളും വ്യക്ഷതൈകളും നട്ടുപിടിപ്പിച്ചു. വഴിയോങ്ങളിൽ മാലിന്യ ബോധവൽക്കരണ ബോർഡുകളും വിദ്യാർഥികൾ സ്ഥാപിച്ചു. ശുചീകരണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി നസീറ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ടി.വി ശിവദാസ് അധ്യക്ഷനായി. സെക്രട്ടറി ടി‌ അബ്ദുൾ സലീം, സി.എം അക്ബർ കുഞ്ഞു, സി.എം മുഹമ്മദ്, ഷഹന ഫൈസൽ, ആർ.രാജേഷ്, പി.സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ, അംബു ഗണേഷ്, എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വിഷ്ണുദാസ്, ഷൈഹ സുലൈഖ, മുഹമ്മദ് ഷഹീം സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!